പേരാമ്പ്ര: പരിപാടി വേദികളിൽ ഘടക കക്ഷികളെ അംഗീകരിക്കാതെയുള്ള യു.ഡി.എഫിലെ വല്യേട്ടൻ കളി അവസാനിപ്പിക്കണമെന്നു് കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി, കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ പ്രസിഡൻ്റ് ഷെഫീഖ് തറോപ്പൊയിൽ എന്നിവർ ആവശ്യപ്പെട്ടു. 

വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പൊതു വേദികളിൽ ഘടക കക്ഷികളെ എൽഡിഎഫ് നേതൃത്വം പരിഗണിക്കുന്നത് എങ്ങനെയെന്ന് കോൺഗ്രസും ലീഗും കണ്ടു പഠിക്കണം.

 പോലീസിനെതിരെ പേരാമ്പ്ര ഡി.വൈ.എസ്.പി. ഓഫീസിനു മുമ്പിൽ യു.ഡി.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സത്യഗ്രഹ പരിപാടിയിൽ കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി ഉൾപ്പടെ പല ഘടക കക്ഷികളുടെയും പേരുകൾ ഉച്ചരിക്കാൻ പോലും അഹങ്കാരം തലക്ക് പിടിച്ച വല്യേട്ടൻമാർ തയാറായില്ല.

 തെരഞ്ഞെടുപ്പുകൾ അടുത്തതോടെ ഇനി ഞങ്ങൾ മതി എന്ന അഹങ്കാരമാണ് വല്യേട്ടൻമാരെ ഭരിക്കുന്നതെന്നു് കേരളാ കോൺഗ്രസ്
(ജേക്കബ്) പാർട്ടി അഭിപ്രായപ്പെട്ടു.

Post a Comment

أحدث أقدم