ഓമശ്ശേരി: 
വർഷങ്ങളായി സമാധാനപരമായി നടന്നു കൊണ്ടിരുന്ന ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരത്തെ അക്രമാസക്തമായി ചിത്രീകരിക്കാൻ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ യൂണിറ്റ് ഉടമകളും ക്രിമിനൽ സ്വഭാവമുള്ള ചില പൊലീസുദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയതായാണ് യൂത്ത് കോൺഗ്രസ്‌ ഓമശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചത്.

നാല് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് മനുഷ്യരുടെ കുടിവെള്ളവും ജീവവാഴുവും മലിനമാക്കിയ ഫ്രഷ് കട്ട് യൂണിറ്റിനെതിരെ ജനങ്ങൾ ഉയർത്തിയ സമാധാന സമരത്തെ അടിച്ചമർത്താനായി കള്ളക്കേസുകളും ഭീഷണികളും ഉപയോഗിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് നടന്നു.

ഡി.സി.സി ജനറൽ സെക്രട്ടറി പി.പി കുഞ്ഞായിൻ പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സൂരജ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ മാസ്റ്റർ, കെ.പി അഹമ്മദ്കുട്ടി മാസ്റ്റർ, പി.കെ ഗംഗാധരൻ, ജ്യോതി ഗംഗാധരൻ, ഇക്ബാൽ പുറായിൽ , ജാഫർ പാലായിൽ, അബൂബക്കർ കൊടശ്ശേരി, അനീസ് ആർ.എം, വി.സി അരവിന്ദൻ, മുഹമ്മദ് കൊടശ്ശേരി, വിൽസൺ മാഷ് , ഷംസാദ് എന്നിവർ പ്രസംഗിച്ചു.

അധീന, ജസീന, ബിജു, മനു, സിയാലി, കുട്ടിഹസ്സൻ, ഐ.പി മൂസ, ജിതേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post