കോടഞ്ചേരി:
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി പബ്ലിക് ലൈബ്രറി ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കെ സി ഗോപാലൻ എൻഡോമെന്റ് പുരസ്കാരത്തിനു അർഹത നേടി.
താമരശ്ശേരി പബ്ലിക് ലൈബ്രറിയുടെ 79-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ, കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. എം. രാധാകൃഷ്ണൻ മാസ്റ്റർ, ലൈബ്രറി പ്രസിഡണ്ട് അഡ്വ. ജോസഫ് മാത്യു, കോഴിക്കോട് ആർട്സ്& സയൻസ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സോണിയ ഇ പ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ. പ്രദീപൻ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യന് എൻഡോമെന്റ് ട്രോഫി നൽകി ആദരിച്ചു.
സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടാംവർഷ സയൻസ് വിദ്യാർത്ഥിനി ജാനിയ ലൈജു, പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി, സർട്ടിഫിക്കറ്റും മെമെന്റോയും കരസ്ഥമാക്കി.
വർഷംതോറും ഏറെ മികവോടെ സംഘടിപ്പിക്കപ്പെടുന്ന ക്വിസ് മത്സരത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾ സ്ഥിരമായി പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചുവരികയാണ്.
ചടങ്ങിൽ ലൈബ്രറി സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ, ലൈബ്രറി ജോ. സെക്രട്ടറി എ.ആർ. സുരേന്ദ്രൻ, തോറ്റാംപുറം ഗ്രാമീണ വായനശാല സെക്രട്ടറി വി പി ബിജു എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപിക റാണി ആൻ ജോൺസൺ വിദ്യാർത്ഥികളെ മത്സരത്തിനായി തയ്യാറാക്കി.
എൻഡോമെന്റ് പുരസ്കാരം നേടിയ സ്കൂളിനെയും ക്വിസ് മത്സരത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിയെയും സ്കൂൾ പിടിഎ, വിദ്യാർത്ഥികൾ മാനേജ്മെന്റ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
Post a Comment