താമരശ്ശേരി:
ഗോൾഡൻ ജൂബിലി യുടെ നിറവിൽ നിൽക്കുന്ന ചമൽ നിർമ്മല യു.പി സ്കൂളിൽ "തിരികെ തിരുമുറ്റത്തേക്ക്" എന്ന പേരിൽ പൂർവ വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു.
1976 ൽ ചമൽ നിവാസികളുടെ വിദ്യാഭ്യാസ ഉന്നമതിക്കായി പള്ളിയോട് ചേർന്ന് പള്ളിക്കൂടം തീർത്തുകൊണ്ട് തുടങ്ങിയ സ്കൂൾ ഇന്നും അതിൻറെ ജൈത്രയാത്ര തുടരുകയാണ്. പൂർവ വിദ്യാർത്ഥി സമ്മേളനം സ്കൂൾ മാനേജർ :റവ ഫാ : ജിന്റോ വരകിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിനെ അതിന്റെ വളർച്ചയുടെ ഉന്നതിയിൽ എത്തിച്ച പ്രധാനാധ്യാപകൻ അഗസ്റ്റിൻ ജോർജ് മഠത്തിൽപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ഇമാനുവൽ വി. ജെ അധ്യക്ഷനായ ചടങ്ങിൽ 37 വർഷം നിർമലയിൽ സേവനം അനുഷ്ഠിച്ച അബ്ദുൽ റഷീദ് , ഏഴാം വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെഎക്സിക്യൂട്ടീവ് മെമ്പർ തങ്കച്ചൻ മുരിങ്ങാകുടി ,പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ അബ്ദുൽ ഖാദർ, പി.ടി.എ. പ്രസിഡന്റ് ഹാസിഫ് പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
തിരികെ തിരുമുറ്റത്തേക്ക് എന്ന പൂർവവിദ്യാർഥി സമ്മേളനത്തിന് ഹെഡ്മിസ്ട്രസ് ജിസ്‌ന ജോസ് സ്വാഗതം ആശംസിച്ചു. കാര്യപരിപാടികൾക്ക് സീനിയർ അധ്യാപിക വിനോദിനി. കെ നന്ദി പറഞ്ഞു.
Post a Comment