ഓമശ്ശേരി :
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളത്തി മീത്തൽ ഭാഗത്ത് നിർമ്മിച്ച കുളം വാർഡ് മെമ്പർ ആയിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഫണ്ടിൽനിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നിർമ്മിച്ചത്.
ആദ്യഘട്ടത്തിൽ 25 കുടുംബങ്ങൾക്കാണ് കുടിവെള്ളം എത്തിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ ആറാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
ഷഫീഖ് ടി പി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുഖ്യാതിഥി എൻ പി ഇക്ബാൽ, യുകെ ഹുസൈൻ, കെ സി ശരീഫ് ഓമശ്ശേരി, സത്താർ അമ്പലത്തിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു. സദറുദ്ധീൻ എൻപി ഓമശ്ശേരി സ്വാഗതവും ഖലീൽ ഒ. പി നന്ദിയും പറഞ്ഞു
Post a Comment