കൊടുവള്ളി : ഫ്രഷ്‌കട്ട് അറവുമാലിന്യസംസ്‌കരണകേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍, അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതിന്റെ ഒന്നാംപ്രതി ജില്ലാ ഭരണകൂടവും സര്‍ക്കാരുമാണെന്ന് കര്‍ഷകകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ബിജു കണ്ണന്തറ.
കർഷക കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലവും വായുവും മലിനമാകുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്തപ്പോഴാണ് പ്രദേശത്തെ ജനങ്ങള്‍ ന്യായമായ ആവശ്യങ്ങളുമായി പ്രതിഷേധത്തിനിറങ്ങിയത്. മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ച വിഷയം അഞ്ചുവർഷമായി വിവിധ ഓഫീസുകളിലും മന്ത്രിമന്ദിരങ്ങളിലും ബഹു ഹൈക്കോടതിയിൽ വരെ എത്തിയതാണ്.
30 ടണ്‍ അറവു മാലിന്യം സംസ്‌കരി ക്കേണ്ടതിന് പകരം പതിൻ മടങ്ങ് ടണ്‍ അറവുമാലിന്യം സംസ്കരിച്ചപ്പോഴാണ് വായുവും ജലവും മലിനമാവുകയും പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യവു മുണ്ടായത്. ഇത് കൃത്യമായ സമയത്ത് പരിശോധിച്ച് അനധികൃത ഇടപെടലുകള്‍ തടയാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വന്ന വീഴ്ചയാണ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയത്.
മുമ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലെ ഒരു വാഗ്ദാനവും കമ്പനി പാലിച്ചില്ല. നിയമസഭാ സമിതി വരെ എത്തി തെളിവെടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അടുത്തദിവസം നടക്കാൻ പോകുന്ന സർവ്വകക്ഷി യോഗവും പ്രഹസനമാണ്.
ജില്ലയില്‍ മറ്റു പ്ലാന്റുകള്‍ അനുവദിക്കാത്തതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ഭരണകൂടത്തിനുമാണ്.
വര്‍ഷങ്ങളായി നടക്കുന്ന സമരമായിട്ടും അത് പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ പരാജയമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറായിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രണ്ടുദിവസം പ്ലാന്റിന് സമീപപ്രദേശങ്ങളിലെ ജനങ്ങളോടൊന്നിച്ച് താമസിക്കാൻ തയ്യാറാകണം. അതിനു തയ്യാറുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പൊലീസ് അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. ഇപ്പോള്‍ സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് വേട്ടയാടുന്നതിന്റെ ഭാഗമായി പലരും വീടുകള്‍ വിട്ട് പോവേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പൊലീസ് രാജ് ഒരിക്കലും അനുവദിക്കാനാവില്ല. സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹാരം ഉണ്ടാക്കുകയും വേണം.
പൊലീസ് നടപടി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടണം. ജനങ്ങള്‍ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
നിയോജക മണ്ഡലം പ്രസിഡണ്ട് ഷെരീഫ് വെളിമണ്ണ അദ്യക്ഷം വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി N അജിതൻ, U K മുഹമ്മദ് അബ്ദുറഹിമാൻ, A സിദ്ധാർത്ഥൻ, ജോഷി തൈപ്പറമ്പിൽ, K മോഹൻദാസ്, ഇസ്മായിൽ അരിയിൽ, ജബ്ബാർ നരിക്കുനി, രാജലക്ഷ്മണൻ, പീയൂസ് കല്ലിടുക്കിൽ, ഇക്ക്ബാൽ, അഷ്റഫ് വി പി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി ആരാമ്പ്രം സ്വാഗതവും അഹമ്മദ് കുട്ടി കട്ടിപ്പാറ നന്ദിയും പറഞ്ഞു.

إرسال تعليق