ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂടത്തായി കൊല്ലപ്പടിയിൽ പഞ്ചായത്ത് ഭരണസമിതി കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ നിർമ്മിച്ച ബയോ പാർക്ക് ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌തല ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (ബി.എം.സി) തീരുമാന പ്രകാരം പഞ്ചായത്തിലെ കണ്ണങ്കോട് മലയിൽ ഒരേക്കർ സ്ഥലത്ത് സംരക്ഷിത വന വൽക്കരണവും കൂടത്തായി കൊല്ലപ്പടിയിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് സ്ഥലത്ത് ബയോ പാർക്കും നിർമ്മിക്കുന്നതിനുള്ള അംഗീകാരത്തിനും ഫണ്ടിനുമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് പഞ്ചായത്ത് ഭരണസമിതി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ആദ്യ ഘട്ടത്തിൽ ബയോ പാർക്കിന് ജൈവ വൈവിധ്യ ബോർഡിന്റെ അനുമതിയും ഫണ്ടും ലഭിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഗംഗാധരൻ,ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് തട്ടാഞ്ചേരി,ജൈവ വൈവിധ്യ ബോർഡ് കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ ഡോ:കെ.പി.മഞ്ജു,മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,പി.അബ്ദുൽ നാസർ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,അശോകൻ പുനത്തിൽ,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി.രാജേഷ്,ബി.എം.സി.അംഗങ്ങളായ സുരേഷ് പെരിവില്ലി,ആർ.എം.അനീസ്,ഇമ്മാനുവൽ പള്ളത്ത്,കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ(സി.പി.ഒ) റെജി ജെ കരോട്ട്,ബിജു കുന്നും പുറം എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്തിനു മാത്രമാണ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ 2021-22 പ്ലാൻ സ്കീമിലുൾപ്പെടുത്തി ബയോ പാർക്കിന് ഫണ്ട് ലഭിച്ചത്.വിവിധ ബി.എം.സികളിൽ നിന്നും സമർപ്പിച്ച അപേക്ഷകൾ പരിശോധിച്ച സ്ക്രീനിംഗ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഓമശ്ശേരിയെ പരിഗണിച്ചതും അംഗീകാരവും ഫണ്ടും നൽകിയതും.
ഫോട്ടോ:ഓമശ്ശേരിയിൽ ബയോപാർക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

إرسال تعليق