ഓമശ്ശേരി :
അതിഥി തൊഴിലാളികൾ പുതിയ അനുഭവം സമ്മാനിച്ചു എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ.
“പയാ മേ റഹ്മത്”എന്ന പേരിൽ
വെണ്ണക്കോട് നടന്ന
അതിഥി തൊഴിലാളി സംഗമം ആണ് അവർക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചത്.
ഇസ്ലാമിന്റെ തുടക്കവും കേരളത്തിൽ ഇസ്ലാം കടന്നു വന്ന രീതിയും ഇന്ന് അത് നില നിർത്തുന്ന ഈ പ്രസ്ഥാനവും വളർന്നു വന്ന സാഹചര്യവും ഈ പ്രസ്ഥാനത്തിന്റെ ശില്പി സുൽതാനുൽ ഉലമ കാന്തപുരം ഉസ്താദിനെ കുറിച്ചും പരിചയപെടുത്തിയപ്പോൾ അവർക്കു പുതിയ അറിവാനുഭവങ്ങൾ സമ്മാനിച്ചു .
ബീഹാർ,ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ അതിഥികൾ പങ്കെടുത്തു.
ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു.
താജുദ്ധീൻ സുറൈജി സഖാഫി നെടിയനാട് ക്ലാസിന് നേതൃത്വം നൽകി.എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സ്വലാഹുദ്ധീൻ സഖാഫി,ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി, ജി ഡി സെക്രട്ടറി മുബഷിർ സുറൈജി സഖാഫി വെണ്ണക്കോട് സംബന്ധിച്ചു.
ഫോട്ടോ :
വെണ്ണക്കോട് നടന്ന അഥിതി തൊഴിലാളി സംഗമം
Post a Comment