കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് മർദിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് യുഡി.എഫ്. ഷാഫി പറമ്പിലിനെ സി.പി.എം വേട്ടയാടുകയാണെന്നും ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് ആയാലും കോൺഗ്രസ് ആയാലും വിട്ടുകൊടുക്കില്ലെന്നും പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.


ഡി.വൈ.എസ്.പി സുനിലിനെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. പാർലമെന്‍റ് അംഗത്തിന്‍റെ ദേഹത്ത് കൈവെക്കാൻ പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്നലെ യു.ഡി.എഫ് മാർച്ചിനിടെ ഷാഫി പറമ്പിലിനെ മർദിച്ച് മൂക്കിന്‍റെ എല്ല് പൊട്ടിച്ചതിനെ തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മക്കിടെയും സംഘര്‍ഷമുണ്ടായി. എം.പിയെ തല്ലിയ പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ വളഞ്ഞു. തുടർന്ന് സ്ഥലത്തുനിന്ന് പൊലീസിനെ തള്ളി പുറത്താക്കി.

Post a Comment

Previous Post Next Post