സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്, കേന്ദ്രം സർക്കാരിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. എല്ലാ മേഖലയിലും ബദൽ നയങ്ങളുമായി മുന്നോട്ട് പോകുന്നത് ഇടത് പക്ഷമാണ്. പാവങ്ങൾക്ക് വേണ്ടി ദാരിദ്ര്യത്തിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നു.
ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായം എന്താണ്. പണം ഉണ്ടോ ഇല്ലയോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ സംശയം. പ്രതിപക്ഷ നേതാവ് പണം എണ്ണി കൊടുക്കുമ്പോൾ അറിഞ്ഞാൽ മതി, അതിനു മുന്നേ അറിയേണ്ട ആവശ്യമില്ല.
കോൺഗ്രസ് ജനങ്ങളെ എങ്ങനെയെങ്കിലും ശ്വാസം മുട്ടിച്ച് അധികാരത്തിൽ കയറാം എന്ന് വിശ്വസിച്ചു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്‌ഥാനർഥിക്ക് അടിയാണ്, വകുപ്പുകൾ ഒക്കെ ഇപ്പോഴേ തിരിച്ചു. അപ്പോഴാണ് പിണറായി വിജയന്റെ പ്രഖ്യാപനം വരുന്നത്. പിന്നെ ആരെയും പുറത്ത് കണ്ടിട്ടില്ലെന്നും ശിവൻകുട്ടി വിമർശിച്ചു.
അതേസമയം പി എം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമർശത്തിൽ, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ ഇന്നലെ പറഞ്ഞത്. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

Post a Comment