പുതുപ്പാടി:
പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടി സ്പോർട്സ് അക്കാദമി ഗ്രൗണ്ടിലാണ് സൈക്കിൾ പോളോ കോച്ചിങ് ക്യാമ്പ് ആരംഭിച്ചത്.
ക്യാമ്പിൽ 50-ഓളം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്.ജില്ലാ സംസ്ഥാന മത്സരങ്ങൾക്ക് ടീമുകളെ തയ്യാറാക്കുകയാണ് ലക്ഷ്യം.എല്ലാ ദിവസവും കാലത്ത് 5.30 മുതൽ 8.30 വരെയാണ് ക്യാമ്പ്.ക്യാമ്പ് ഉദ്ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹിമാൻ മാസ്റ്റർ നിർവഹിച്ചു.
 കെ ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു, പി എസ് എ സെക്രട്ടറി പി കെ സുകുമാരൻ,ആർ റോഷൻ തുടങ്ങിയവർ പങ്കെടുത്തു.

പി എസ് എ സെക്രട്ടറി ബിജു വച്ചാലിൽ സ്വാഗതം പറഞ്ഞു.റഗ്ബി അസോസിയേഷൻ സെക്രട്ടറി ശ്രീജിൻ കുമാർ ജില്ലാ മൗണ്ടനയറിങ് സെക്രട്ടറി അഡ്വ:ഷമീം അബ്ദുറഹിമാൻ ടി എം എന്നിവർ ആശംസകൾ നേർന്നു,സൈക്ലിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ സുകുമാരൻ നന്ദിയും പറഞ്ഞു.

ഫോട്ടോ: പുതുപ്പാടി സ്പോർട്സ് അക്കാദമിയിൽ ആരംഭിച്ച ജില്ലാ സൈക്കിൾ പോളോ കോച്ചിങ് ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ

Post a Comment

Previous Post Next Post