ഓമശ്ശേരി:
എസ്.എസ്.എഫ് ഓമശ്ശേരി ഡിവിഷൻ സംഘടിപ്പിച്ച “ജൽസത്തുൽ മവദ്ദ“ ഗ്രാൻഡ് മൗലിദ് മജ്‌ലിസ് പ്രൗഢമായി.
ജാറം കണ്ടിയിൽ നടന്ന പരിപാടി എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു.
മൗലിദ് പാരായണം, മദ്ഹ് ആലാപനം, തബറുക്ക് വിതരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.എസ്.വൈ.എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സ്വമദ് സഖാഫി മായനാട് സംസാരിച്ചു.
കേരള മുസ്ലിം ജമാഅത് കൊടുവള്ളി സോൺ പ്രസിഡന്റ് നാസർ സഖാഫി കരീറ്റിപ്പറമ്പ്,
എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് അബ്ദുറഷീദ് അഹ്സനി, റഫീഖ് സഖാഫി,
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി സ്വലാഹുദ്ധീൻ സഖാഫി, എക്സിക്യൂട്ടീവ് അംഗം സകരിയ ഫാറൂഖ് സംസാരിച്ചു.
ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും ഫിനാൻസ് സെക്രട്ടറി റഹീം സഖാഫി നന്ദിയും പറഞ്ഞു.
ഫോട്ടോ :
1) എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ജൽസതുൽ മവദ്ദ ഗ്രാൻഡ് മൗലിദ് മജ്‌ലിസ്
2)എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ ജൽസത്തുൽ മവദ്ദ എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി ഉദ്ഘാടനം ചെയ്യുന്നു.
إرسال تعليق