തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
'ഹൃദയപൂർവ്വം' പരിപാടിയുടെ ഭാഗമായി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾക്ക്
 ഹൃദയാഘാത പ്രഥമ ശുശ്രൂഷ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ  ക്ലാസ്സും ഫസ്റ്റ്എയ്ഡ് കൈപ്പുസ്തക വിതരണവും നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ പരിപാടി മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ  എം സുനീർ,  സിസ്റ്റർ മരിയ,
കെഎംസിടി നഴ്സിംഗ് കോളേജ് ട്യൂട്ടർ
സ്മിത മാത്യു,
എന്നിവർ ക്ലാസ്സെടുത്തു.
ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും 
ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് വിദ്യാർത്ഥികൾക്കായി 'ഹൃദയപൂർവ്വം' പരിപാടി നടത്തുന്നത്.

സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരുത്ത് പരിപാലിക്കുകയും ശുചീകരിക്കുകയും ചെയ്തു.

Post a Comment

أحدث أقدم