കോടഞ്ചേരി: കൊല്ലത്ത് വച്ച് നടന്ന 67-മത് സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി മാനുവൽ സാബിൻസ് ഒന്നാം സ്ഥാനം നേടി സ്വർണപതകം കരസ്ഥമാക്കി.

തുടർച്ചയായി രണ്ടാം വർഷവും കോഴിക്കോട് ജില്ലയ്ക്കായി സ്വർണം സ്വന്തമാക്കുന്ന അതുല്യ നേട്ടമാണ് മാനുവൽ സാബിൻസ് സ്വന്തമാക്കിയത്.

വേളംകോട് സ്കൂളിലെ ബയോളജി അധ്യാപകനായ സാബിൻസ് മാനുവലിന്റെ മകനാണ് മാനുവൽ സാബിൻസ്.

വിദ്യാർത്ഥിയുടെ ഈ അഭിമാന നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് മാനുവൽ സാബിൻസിനെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post