ഓമശ്ശേരി:
വന്യ ജീവികൾ വനത്തിന് പുറത്തിറങ്ങി പ്രദേശവാസികളുടെ കൃഷിക്കും വസ്തു വകകൾക്കും നാശ നഷ്ടമുണ്ടാക്കുകയും മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നതിനും പരിക്കേൽക്കുന്നതിനും കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കർഷക സംഘടന പ്രതിനിധികളുടേയും പ്രത്യേക യോഗം ചേർന്നു.മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാര്യക്ഷമമായി പ്രശ്നം പരിഹരിക്കുന്നതിന് തദ്ദേശീയരും ജന പ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേർന്നുള്ള ജനകീയ ജാഗ്രത സമിതി പഞ്ചായത്ത് തലത്തിൽ രൂപവൽക്കരിക്കും.മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാനത്ത് സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വനം വന്യജീവി വകുപ്പിന്റെ നിർദേശ പ്രകാരം പഞ്ചായത്ത് തലത്തിൽ രണ്ട് ഭാഗങ്ങളിലായി മിഷൻ വോളണ്ടറി പ്രൈമറി റെസ്പോൺസ് ടീം(പി.ആർ.ടി) അടിയന്തിരമായി സജ്ജീകരിക്കും.സന്നദ്ധ പ്രവർത്തനം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നാണ് പി.ആർ.ടി.അംഗങ്ങളെ തെരഞ്ഞെടുക്കുക.
കാട്ടു പന്നികളുൾപ്പടെയുള്ള വന്യ ജീവി ശല്യം ചർച്ച ചെയ്യുന്നതിനും ജനകീയ ജാഗ്രത സമിതി,പി.ആർ.ടി എന്നിവ രൂപവൽക്കരിക്കുന്നതിനും ഒക്:9 ന് (വ്യാഴം) 3 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കാർഷിക വികസന സമിതി അംഗങ്ങൾ,ജനപ്രതിനിധികൾ,വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ,എം പാനൽ ഷൂട്ടേഴ്സ് എന്നിവരുൾപ്പടെയുള്ളവരുടെ വിപുലമായ യോഗം ചേരും.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഓമശ്ശേരി മുടൂരിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ദാരുണമായി മരണപ്പെട്ട കൂടത്തായി സ്വദേശി അബ്ദുൽ ജബ്ബാറിന്റെ വിയോഗത്തിൽ യോഗം അതീവ ദു:ഖം രേഖപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ കർമ്മ പദ്ധതി വിശദീകരിച്ചു.റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.പ്രേം ശമീർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.പ്രജീഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.രേശ്മ,ആൻസി ഡിയാന,എം.എം.അരുൺ,കൃഷി അസിസ്റ്റന്റ് കെ.എ.ഇർഫാൻ ഹബീബ്,കാർഷിക വികസന സമിതി അംഗങ്ങളായ യു.കെ.അബു ഹാജി,ഒ.എം.ശ്രീനിവാസൻ നായർ,കെ.വി.ഷാജി,വി.ജെ.ചാക്കോ,അഗസ്റ്റിൻ ജോസഫ് കണ്ണേഴത്ത്,എം.പി.രാഗേഷ്,ഒ.പി.അബ്ദുൽ റഹ്മാൻ,എം.വിദ്യാധരൻ,വേലായുധൻ മുറ്റൂളി,പി.ജെ.സെബാസ്റ്റ്യൻ,നൗഷാദ് ചെമ്പറ,മുഹമ്മദ് കുന്നത്ത്,വി.എ.ജോസ്,ഇ.ജെ.വിൽസൺ,അബൂബക്കർ നൂലങ്ങൽ,കെ.എം.സെബാസ്റ്റ്യൻ,കെ.വി.തങ്കച്ചൻ,എം.എം.സുഹൈൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ നടന്ന പ്രത്യേക യോഗത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.പ്രേം ശമീർ സംസാരിക്കുന്നു.
വന്യ ജീവി ശല്യം:
കർഷകർക്ക് ഇന്നും നാളെയും പരാതികൾ നൽകാം.
ഓമശ്ശേരി:വന്യ ജീവി ശല്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പരിധിയിലെ കർഷകർക്കുള്ള പരാതികളും അഭിപ്രായങ്ങളും ഇന്നും നാളെയും(ചൊവ്വ,ബുധൻ) പ്രവൃത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസിൽ സജ്ജീകരിച്ച ബോക്സിൽ നിക്ഷേപിക്കാമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
Post a Comment