ദുർഗന്ധത്തിന് ഇനിയും പരിഹാരമില്ല ; പ്രതിഷേധിച്ചും പരാതി നൽകിയും മടുത്ത്  നാട്ടുകാർ 

താമരശ്ശേരി :
കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിന് സമീപം ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്ക് എതിരെ സമരം സംഘടിപ്പിച് നാട്ടുകാർ . ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിനും പുഴ മലിനീകരണത്തിനും  എതിരെയാണ്  പ്രദേശവാസികൾ സമരരംഗത്ത് ഇറങ്ങിയത് . 

അമ്പായത്തോട് പ്രവർത്തിക്കുന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നുള്ള ദുർഗന്ധത്തിന് ഇനിയും പരിഹാരമില്ല.ഫ്രഷ്ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിനെതിരെ ഫ്രഷ്ക്കട്ട് വിരുദ്ധ സമരസമിതി    അനശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു . 
2019 ൽ പ്രവർത്തനം ആരംഭിച്ച ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിനും പുഴ മലിനീകരണത്തിനുമെതിരെയാണ്   പ്രദേശവാസികൾ സമരരംഗത്ത് ഇറങ്ങിയത്. 

ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം മാസങ്ങളോളം സമരം നടത്തിയതിനെ തുടർന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മാനേജ്മെൻ്റ് സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നവീകരണം പൂർത്തീകരിച്ചിട്ടും ദുർഗന്ധത്തിന് ശമനമില്ല. പഞ്ചായത്ത് ലൈസൻസോ, പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ സർട്ടിഫിക്കറ്റോ നിലവിൽ കമ്പനിക്ക് പുതുക്കി നൽകിയിട്ടില്ല. പറഞ്ഞും പ്രതിഷേധിച്ചും പരാതി നൽകിയും മടുത്താണ് നാട്ടുകാർ ഇപ്പോൾ സമര രംഗത്തെത്തിയിരിക്കുന്നത് . 
കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്ക് എതിരെ കഴിഞ്ഞ 5 വർഷത്തോളമായി  പ്രദേശവാസികൾ സമരം നടത്തുന്നുണ്ട് .

Post a Comment

Previous Post Next Post