അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ 
പ​ങ്കെടുത്തവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നു.



താമരശ്ശേരി: 
അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ സംഘർഷം. താമരശ്ശേരിക്കടുത്ത അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരമാണ് തീവെപ്പിലും കല്ലേറിലും ലാത്തിച്ചാർജിലും കലാശിച്ചത്.

അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് തീയിട്ടപ്പോൾ
കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധിക്കുന്നതിനി​ടെ, ഇതുവഴി പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ റൂറൽ എസ്.പി കെ.ഇ. ബൈജു, താമരശ്ശേരി സി.ഐ സായൂജ് അടക്കമുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റു.

സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു. ഒടുവിൽ ലാത്തിച്ചാർജ് നടത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിട്ടു.

അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിൽ പ​ങ്കെടുത്തവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുന്നു
ഫാക്ടറിയിൽനിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധത്തിന് പരിഹാരം കാണണമെന്നും ഫാക്ടറി പൂര്‍ണമായും അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ സമരത്തിന് ഇറങ്ങിയത്. ഏ​റെ നാളായി ഈ ആവശ്യമുന്നയിച്ച് നാട്ടുകാർ രംഗത്തുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സമരത്തിനെത്തിയത്.

Post a Comment

Previous Post Next Post