ഓമശ്ശേരി :
വിദ്യാർഥികളുടെ അക്കാദമിക മികവിനായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ആരംഭിച്ച അറിവരങ്ങ് പദ്ധതിയുടെ ഉദ്ഘാടനം മുൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ലിഡ ജേക്കബ് ഐഎഎസ് നിർവഹിച്ചു.
പാഠ്യ -പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന കുട്ടികൾക്കും പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്കും അവധി ദിവസങ്ങളിലുൾപ്പെടെ പ്രത്യേക പരിശീലനങ്ങൾ നൽകി ദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സ്കൂളിൽ തുടക്കമായത്.
സ്കൂളിൻ്റെ സർവതോന്മുഖമായ വളർച്ച ലക്ഷ്യം വെച്ചു കൊണ്ടുള്ള വൈവിധ്യമാർന്ന ശാക്തീകരണ പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും അറിവരങ്ങ് പദ്ധതി കാരണമാകും
പി ടി എ യുടെയും സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിൻ്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച ലിറ്റിൽ ഫ്ലവർ അക്കാദമി അറിവരങ്ങ് പദ്ധതിക്ക് നേതൃത്വം നൽകും.
അറിവരങ്ങ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് എസ് എസ് ജി ഭാരവാഹികളായ മുൻ പ്രധാനാധ്യാപകരായ പി എ ഹുസൈൻ,സി കെ വിജയൻ അധ്യാപകരായ ബിജു മാത്യു, സിന്ധു സഖറിയ, ഷബ്ന എം എ , ബിജില സി കെ ടി കെ ഷമീറ വിദ്യാർഥി പ്രതിനിധി ആഗ്നയാമി എന്നിവർ പ്രസംഗിച്ചു.
Post a Comment