തിരുവമ്പാടി:
തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി.
പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും റോട്ടറി ക്ലബ്ബിന്റെയും തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തുള്ളിമരുന്ന് വിതരണം നടത്തിയത്.
പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി ബസ് സ്റ്റാന്റ് ഓപ്പൺ സ്റ്റേജിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയ പൾസ് പോളിയോ ദിനാചാരണ സന്ദേശം നൽകി, സ്ഥിരം സമിതി അദ്ധ്യക്ഷയായ ലിസി അബ്രഹാം , ഹെൽത്ത് ഇൻസ്പെക്ടർമാരായ എം സുനീർ,റിജു സി പി, പി എച്ച് എൻ ത്രേസ്യ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, റോട്ടറി ക്ലബ്ബ് തിരുവമ്പാടി ഭാരവാഹികളായ റോഷൻ മാത്യു, ഡോ. സിന്റോ, അഡ്വ: ജനിൽ ജോൺ, റോട്ടറി മിസ്റ്റി മെഡോസ് ഭാരവാഹികളായ ഡോ. സന്തോഷ് എൻ. എസ്, ഡോ. ബെസ്റ്റി ജോസ്, എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ 33 പോളിയോ ബൂത്തുകളിലും വാർഡ് മെമ്പർമാരുടെയും , ആരോഗ്യ പ്രവർത്തകരുടേയുംഅങ്കണവാടി വർക്കർമാരുടേയും, റോട്ടറി ക്ലബ്ബുകളുടെയും, മറ്റു സന്നദ്ധ സംഘടനകളുടെയും, രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു.
കേരളത്തില്‍ 2000-ന് ശേഷവും ഇന്ത്യയില്‍ 2011-നു ശേഷവും പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായി 5വയസ്സില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കേണ്ടതുണ്ട്. ഇന്ന് പോളിയോ തുള്ളി മരുന്ന് നല്കാത്ത കുട്ടികൾക് നാളെയും പോളിയോ തുള്ളിമരുന്ന് നൽകുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
Post a Comment