ഓമശ്ശേരി:
2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരിയിൽ നാല് പട്ടിക ജാതി വനിതകൾക്ക് ഒന്നേകാൽ ലക്ഷം രൂപ വീതം കൈമാറി.ഗ്രാമസഭ അംഗീകരിച്ച ഇയ്യിടെ വിവാഹിതരായ വിവിധ വാർഡുകളിലെ പെൺകുട്ടികൾക്കാണ് സഹായ ധനം വിതരണം ചെയ്തത്.എസ്.സി.ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ പദ്ധതി വിശദീകരിച്ചു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,നിർവ്വഹണ ഉദ്യോഗസ്ഥൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ പട്ടിക ജാതി വിഭാഗത്തിലെ വനിതകൾക്കുള്ള വിവാഹ ധനസഹായത്തിന്റെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിക്കുന്നു.
Post a Comment