തിരുവമ്പാടി :
ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ അവലോകനയോഗം ഇന്ന് കിഫ്‌ബി ആസ്ഥാനത്ത് വെച്ചു ചേർന്നു. റവന്യൂ, വനം, ജിയോളജി, തൊഴിൽ, വൈദ്യുതി, മലിനീകരണനിയന്ത്രണ ബോർഡ്‌, പൊതുമരാമത്ത് വകുപ്പ്, നിർവഹണഏജൻസി KRCL, കരാർ കമ്പനി ദിലീപ് ബിൽഡ് കോൺ എന്നിവരും കോഴിക്കോട്, വയനാട് കളക്ടർമാർ, CCF, PWD CE, തിരുവമ്പാടി എംഎൽഎ എന്നിവരുമാണ് യോഗത്തിൽ സംബന്ധിച്ചത്.

 വകുപ്പുകളുടെ വിവിധ അനുമതികളും ഏകോപനവും സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൽ നടന്നത്. കാല താമസമില്ലാതെ അനുമതികൾ ലഭ്യമാക്കാനും പ്രവൃത്തികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. കിഫ്‌ബി സി ഇ ഒ ഡോ :എബ്രഹാം IAS അധ്യക്ഷതയിലായിരുന്നു യോഗം.

Post a Comment

Previous Post Next Post