തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.തിരുവമ്പാടി പാരീഷ് ഹാളിൽ വെച്ച് നടന്ന പരിപാടി   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ്റെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് ഉദ്ഘാടനം ചെയ്തു.



സംസ്ഥാന സർക്കാറിൻ്റെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടന്ന വികസന പ്രവർത്തനങ്ങളെ ജനങ്ങൾ മുമ്പാകെ അവതരിപ്പിക്കുന്നതിനും വികസനത്തിൻ്റെ വിടവുകൾ ചർച്ച ചെയ്ത് പരിഹര നിർദ്ദേശങ്ങൾ ജനങ്ങളിൽ നിന്നും തേടുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിച്ചത്.


ഉദ്ഘാടന ചടങ്ങിനു ശേഷം സംസ്ഥാന സർക്കാറിൻ്റെ വികസന ഡൊക്യൂമെൻ്ററി പ്രദർശനവും, ഗ്രാമ പഞ്ചായത്ത് വികസന ഡൊക്യുമെൻ്ററിയും പ്രദർശിപ്പിച്ചു. പങ്കെടുത്തവരിൽ നിന്നും വികസന നിർദ്ദേശങ്ങൾ ക്ഷണിക്കുകയും ചെയ്തു.മൂന്നൂറിലധികം ആളുകളാണ് വികസന സദസ്സിൽ പങ്കെടുക്കാൻ എത്തിയത്.

വികസന സദസ്സിൻ്റെ ഭാഗമായി  പരിസ്ഥിതി സംരക്ഷണ അവാർഡ് നേടിയ തോമസ് പി.ജെ പുരയിടത്തിൽ, പാലിയേറ്റിവ് ഹോം കെയർ രംഗത്ത് പത്തൊമ്പത് വർഷത്തെ സേവനം നടത്തിയ ലിസ്സി ടി.സി, സംസ്ഥാന ദേശീയ അവാർഡ് നേടിയ കുടുംബാരോഗ്യ കേന്ദ്രം,പുല്ലുരാംപാറ ജനകീയാരോഗ്യ കേന്ദ്രം,പൊന്നാങ്കയം ജനകീയാരോഗ്യ കേന്ദ്രം, ഹരിത കർമ്മ സേന തുടങ്ങിയവരെ ആദരിച്ചു.

അങ്കണവാടി പോഷകാഹാര ഭക്ഷ്യ മത്സര പരിപടിയായ പോഷൻ മാ പരിപാടിയും വികസന സദസിൻ്റെ ഭാഗമായി നടന്നു. മത്സര വിജയികൾക്കും മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി.

പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ, മെമ്പർ മുഹമ്മദലി കെ.എം,   ജോസ് കുര്യാക്കോസ് ( സർക്കാർ ആർ.പി), ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ എസ് , ബൈജു തോമസ്, പ്രീതി രാജീവ്, ജോസ് മാത്യു, കെ.ഡി ആൻ്റണി, കെ.എം ബേബി, അപ്പു കോട്ടയിൽ, രാധമണി  രാജൻ, ബീന ആറാംപുറത്ത്,  സി.ഗണേഷ് ബാബു, ജോയി മ്ളാകുഴി,കോയ പുതുവയൽ, ഗോപി ലാൽ, പി.ടി ഹാരിസ്,ഡോ. പ്രിയ കെ.വി, ഡോ.സീമ, മുഹമ്മദ് ഫാസിൽ, ജയശ്രീ, റീന സി,ചഷ്മ ചന്ദ്രൻ, ഹൃദ്യ പി,റഫ് ന ഇ.കെ, ഗ്രീഷ്മ, സുനീർ മുത്താലം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post