ഓമശ്ശേരി:
ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി അമ്പലക്കണ്ടി എട്ടാം വാർഡിൽ മാലിന്യ സംസ്കരണത്തിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 സോക്പിറ്റ്,കമ്പോസ്റ്റ് പിറ്റുകൾ ഗുണഭോക്താക്കൾക്ക് വീടുകളിൽ സൗജന്യമായി നിർമ്മിച്ചു നൽകി.
വാർഡ് മെമ്പർ യൂനുസ് അമ്പലക്കണ്ടിയുടെ ശ്രമഫലമായാണ് അപേക്ഷ സമർപ്പിച്ച മുഴുവനാളുകൾക്കും ഇവ നിർമ്മിച്ച് നൽകിയത്.
പഞ്ചായത്തിൽ എട്ടാം വാർഡിൽ മാത്രമാണ് ഈ മാതൃകാ പദ്ധതി നടപ്പിലാക്കിയത്.
അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നും ഉണ്ടാകുന്ന മലിന ജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാണ് സോക് പിറ്റുകൾ.നിശ്ചിത അളവിൽ കുഴിയെടുത്ത് കെട്ടി സ്ലാബിട്ടാണ് സോക് പിറ്റുകൾ നിർമ്മിച്ചത്.പിറ്റിലേക്കുള്ള പൈപ്പ് ഉൽപ്പടെ പദ്ധതിയുടെ ഭാഗമായാണ് സ്ഥാപിച്ചത്.ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാണ് കമ്പോസ്റ്റ് പിറ്റുകൾ.മാലിന്യങ്ങൾ വളമാക്കി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് സംവിധാനിച്ചത്.
വാർഡിനെ ശുചിത്വ ഗ്രാമമാക്കി മാറ്റുന്ന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി വാർഡിലെ 174 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റുകളും 116 കുടുംബങ്ങൾക്ക് ഇരട്ട റിംഗ് കമ്പോസ്റ്റുകളും നിലവിൽ വിതരണം ചെയ്തു.ഖര മാലിന്യങ്ങൾ എല്ലാ മാസവും ഹരിത കർമ്മ സേനാംഗങ്ങൾ വാതിൽപ്പടി സേവനത്തിലൂടെ പരാതി രഹിതമായി ശേഖരിക്കുന്നുമുണ്ട്.
അമ്പലക്കണ്ടി വെള്ളച്ചാലിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ 100 സോക് പിറ്റ്-കമ്പോസ്റ്റ് പിറ്റുകളുടെ സമർപ്പണം നിർവ്വഹിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.കോമള വല്ലി,ആർ.എം.അനീസ്,വി.സി.അബൂബക്കർ ഹാജി,വി.സി.ഇബ്രാഹീം,പി.പി.നൗഫൽ,എൻ.കെ.മുഹമ്മദലി,മറിയം നാഗാളികാവ് എന്നിവർ സംസാരിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി വാർഡിൽ 100 സോക് പിറ്റ്-കമ്പോസ്റ്റ് പിറ്റുകളുടെ സമർപ്പണം പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

Post a Comment