തിരുവമ്പാടി: പുതുതായി നിർമ്മിക്കുന്ന തിരുവമ്പാടി സ്മാർട്ട് വില്ലേജ് ഒഫീസിൻ്റെ കെട്ടിട ശിലാസ്ഥാപനം റവന്യൂ- ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി നിർവ്വഹിച്ചു.
തിരുവമ്പാടി എം.എൽ.എ ലിൻ്റൊ ജോസഫ് അധ്യക്ഷതവഹിച്ച പ്രസ്തുത പരിപാടിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുജോൺസൺ മുഖ്യാതിഥിയായി.
വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ.കെ.എ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്ങൽ, റംല, സി.എൻ.പുരുഷോത്തമൻ, പി.സി.ഡേവിഡ്, മനോജ് വാഴെപറമ്പിൽ, ജോയ് മ്ലാങ്കുഴി, ബേബി മണ്ണാം പ്ലാക്കൽ, ജോസ് അഗസ്റ്റിൻ, അബ്രഹാം മാന്വൽ എന്നിവർ സംസാരിച്ചു.
ഡെ.കലക്ടർ എൽ.എ കോഴിക്കോട് സുധീഷ് സ്വാഗതവും താമരശ്ശേരി തഹസിൽദാർ സി.സുബൈർ നന്ദിയും രേഖപ്പെടുത്തി.

Post a Comment