താമരശ്ശേരി :
ശ്രേയസ്
കോഴിക്കോട് മേഖല ചിപ്പിലിത്തോട് യൂണിറ്റിൽ സംഘടിപ്പിച്ച ബാലജ്യോതി ക്യാമ്പ് മാർ ബസേലിയോസ് സ്കൂൾ വൈസ്. പ്രിൻസിപ്പാൾ സിസ്റ്റർ ജോസിറ്റ തെരേസ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ ലിസി റെജി അധ്യക്ഷത വഹിച്ചു .. ലഹരിയുടെ ദുരുപയോഗത്തെക്കുറിച്ച് ,ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട ലഹരി വശങ്ങളെ കുറിച്ചും ക്ലാസ് എടുത്ത് ഡിബേറ്റ് നടത്തി.
62 കുട്ടികളും, 7 ആനിമേറ്റേഴ്സും, പങ്കെടുത്തു .സി. ഡി.ഓ ജസീരാജു സ്വാഗതവും ഖജാൻജി പൗളിത്തമ്പി നന്ദിയും പറഞ്ഞു. സെക്രട്ടറി ഷൈനി തോമസ് ,സൽമ, അച്ചാമ്മ, രാജു തേരോട്ടിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

إرسال تعليق