കണ്ണോത്ത്:
സാമൂഹിക സുരക്ഷ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കുകയും വനിതകള്‍ക്കും യുവജനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐ(എം) കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി കണ്ണോത്ത് ടൗണില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. ലോക്കല്‍ കമ്മിറ്റിയംഗം സുബ്രഹ്മണ്യന്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷെജിന്‍. എം. എസ് സ്വാഗതം പറഞ്ഞു.
യോഗം സിപിഐ(എം) കണ്ണോത്ത് ലോക്കല്‍ സെക്രട്ടറി കെ.എം.ജോസഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കെ.എ.ജോണ്‍ മാസ്റ്റര്‍, എം.എം.സോമന്‍, രജനി സത്യന്‍, ഇ.പി.നാസിര്‍, ബ്രാഞ്ച് സെക്രട്ടറി എ.എസ്.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലിന്‍സ് വര്‍ഗ്ഗീസ്, രജി ടി.എസ്, സാലിം മുഹമ്മദ്, അജയന്‍ ചിപ്പിലിത്തോട്, പി.പി.കുര്യന്‍, ഉഷ ബാബു, എ.ആര്‍ ബാലകൃഷ്ണന്‍, അഡ്വ.സുനില്‍ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment