മുക്കം : കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക്ക് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദരിക്കൽ ചടങ്ങും ആത്മീയ മജ്ലിസും ഇന്ന് കാരമൂലയിൽ നടക്കുമെന്ന് സംഘാടകർ മുക്കത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദർസീ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ
ദാറുസ്വലാഹ് സീനിയർ മുദരിസ് കൂടിയായ വാവാട് അഹ്‌മദ് കുട്ടി ബാഖവിയെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് ആറരക്ക് നടക്കുന്ന ചടങ്ങിൽ
സൈനുൽആബിദീൻ തങ്ങൾ പാണ്ടിക്കാട് പ്രാർഥനക്ക് നേതൃത്വം നൽകും.
സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. സലാം ഫൈസി മുക്കം അധ്യക്ഷനാകും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻ്റ്
സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി 
പ്രശസ്തിപത്രം കൈമാറും.
ഫണ്ട് ഉദ്ഘാടനം
റസാഖ് ദാരിമി നടമ്മൽ പൊയിൽ നിർവഹിക്കും.
വിവിധ ജേതാക്കൾക്ക് ഉള്ള അവാർഡ് വിതരണം
അലി തങ്ങൾ പാലേരി നിർവഹിക്കും. ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ ആമുഖ പ്രഭാഷണവും
കെ. വി നൂറുദീൻ ഫൈസി മുണ്ടുപാറ അനുസ്മരണ പ്രഭാഷണവും നിർവഹിക്കും.
യൂസുഫ് ബാഖവി ഇരുമ്പുഴി,
കെ അബ്ദുറഹ്മാൻ ബാഖവി നെല്ലിക്കുത്ത്,
കെ അബ്ദുൽ ബാരി ബാഖവി അണ്ടോണ,
കെ. ഹുസൈൻ ബാഖവി അമ്പലക്കണ്ടി,,നവാസ് ദാരിമി ഓമശ്ശേരി,മുബശ്ശിർ അസ്‌ലമി രാമനാട്ടുകര,ശംസുദ്ദീൻ ഫൈസി ചോണാട്,
പി. അലി അക്ബർ മുക്കം,
പി യുനുസ് പുത്തലത്ത്, അംജദ് ഖാൻ റശീദി തിരുവമ്പാടി,
ജസീൽ അസ്‌ലമി പാണ്ടിക്കാട്,
ജഅ്ഫർ ഫൈസി വെള്ളായിക്കോട് സംസാരിക്കും.
തുടർന്ന് നടക്കുന്ന നൂറെ അജ്മീർ ആത്മീയ മജ്ലിസിന് വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും.
വാർത്താ സമ്മേളനത്തിൽ സലാം ഫൈസി മുക്കം, നവാസ് ദാരിമി ഓമശ്ശേരി, അംജദ് ഖാൻ റശീദി തിരുവമ്പാടി, അബ്ദുൽ ഗഫൂർ മുസ്ലിയാർ പട്ടർ ചോല എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post