കൊടുവള്ളി:
ആരാമ്പ്രത്തെ ജി.എം.യു.പി. സ്കൂളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സാനിറ്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം നടന്നു. 2024-25 വാർഷിക പദ്ധതിയിൽ സി.എഫ്.സി. ഗ്രാന്റ് ഇനത്തിൽ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ നിർമ്മാണം.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് മാസ്റ്റർ പ്രവർത്തിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സോഷ്‌മ സുർജിത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷക്കീല ബഷീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു, വാർഡ് മെമ്പർ പുറ്റാൾ മുഹമ്മദ്, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് പൂളക്കാടി, മുഹമ്മദൻസ് എന്നിവർ ആശംസകൾ അറിയിച്ചു.
എസ്.എസ്.ജി. ചെയർമാൻ ഖാദർ മാസ്റ്റർ, എം.പി.ടി.എ. പ്രസിഡണ്ട് ഇസ്ബാന ഫൈസൽ, പി.ടി.എ. അംഗങ്ങളായ ബഷീർ എ.പി., വിജേഷ്, ഷാഫി ആരാമ്പ്രം, സജ്‌ന എരേക്കൽ, ഫൗസിയ നാസർ, ഹസീന ആനികുന്നുമ്മൽ എന്നിവരും കെ.പി. അശോകൻ, കാസിം കുന്നത്ത്, റിയാസ് ഖാൻ, ജംഷീർ മടവൂർ, മുനീർ പുതുക്കുടി, അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ, സാലിഹ എ.കെ. അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
,ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലീന സിദ്ധീഖലി സ്വാഗതവും,സ്കൂൾ ഹെഡ്മാസ്റ്റർ ജാഫർ സാദിഖ് എ.കെ. നന്ദിയും പറഞ്ഞു.

إرسال تعليق