തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിൽ ബേബി ബെഡ് വിതരണം നടത്തി.
എം എൽ എ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച തുക ഉപയോഗിച്ച് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 27 അംഗനവാടികൾക്ക് 83 ബേബി ബെഡ്ഡുകൾ വിതരണം ചെയ്തു.



തിരുവമ്പാടി ബസ് സ്റ്റാൻഡിലെ സർവീസ് സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിതരണ ചടങ്ങ് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റംല ചോലക്കൽ, മെമ്പർമാരായ കെ എം മുഹമ്മദാലി, കെ ഡി ആന്റണി, അപ്പു കോട്ടയിൽ, മേഴ്സി പുളിക്കാട്ട്, മഞ്ജു ഷിബിൻ, CDPO എന്നിവർ സംസാരിച്ചു. ICDS സൂപ്പർവൈസർ ചഷ്മ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم