ഓമശ്ശേരി : സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംഘ ടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സ്‍മാർട്ട് കോർ ഫ്യൂച്ചർ സമ്മിറ്റ് സമാപിച്ചു.
'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് കേരള മുസ്ല‌ിം ജമാഅത്ത് ജനുവരിയിൽ കേരള യാത്ര നടത്തുന്നത്.

രാവിലെ പത്ത് മുതൽ വൈകിട്ട് മൂന്ന് വരെ സുനനുൽ ഹുദ ഓഡിറ്റോറിയത്തിൽ നടന്ന സ്‌മാർട്ട് കോർ സമ്മിറ്റിൽ ഏഴ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾ സംബന്ധിച്ചു .ആറ് സെക്‌ടറുകളിൽ നിന്ന് 200 ഓളം പ്രതിനിധികൾ പങ്കെടുത്തു.

പരിപാടിക്ക് പ്രാരഭം കുറിച്ച് രാവിലെ 10:30ന് സമസ്ത കൊടുവള്ളി മേഖല ജനറൽ സെക്രട്ടറി എ കെ മുഹമ്മദ് സഖാഫി പതാക ഉയർത്തി.
കേരള മുസ്ലിം ജമാഅത് കോഴിക്കോട് ജില്ല വൈ.പ്രസിഡന്റ് എ കെ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന വിധ സെഷനുകളിൽ എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മുഷ്താഖ് സഖാഫി, സഈദ് സഖാഫി,മുഹമ്മദ്‌ ജൗഹരി ബി കടക്കൽ ക്ലാസിന് നേതൃത്വം നൽകി.
ഡിവിഷൻ പ്രസിഡന്റ് സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത് കൊടുവള്ളി സോൺ ജനറൽ സെക്രട്ടറി ഒ എം ബഷീർ സഖാഫി, എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് റഷീദ് അഹ്സനി, മജീദ് പുത്തൂർ,റസാഖ്‌സഖാഫി വെണ്ണക്കോട് സംസാരിച്ചു.
എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് ശാദിൽ നൂറാനിചെറുവാടി,ജില്ലാ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ്‌ മുക്കം, സകരിയ ഒളവണ്ണ,മുർതള ഫഹീം ആലിൻതറ,നൗഫൽ കരീറ്റിപ്പമ്പ്,ഡിവിഷൻ സെക്രട്ടറിമാരായ റഹീം സഖാഫി,ജുനൈദ് ജൗഹരി,അഫ്സൽ നിസാമി,മുഹ്സിൻ,അഹ്മദ് കൗസർ,മുഹ്സിൻ കെ, സെക്രട്ടറിയെറ്റ് അംഗം ബദ്റുൽ മുനീർ സഖാഫി,ഇർഷാദ് നൂറാനി സംബന്ധിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി ഉവൈസ് ഓമശ്ശേരി സ്വാഗതവും സെക്രട്ടറി അജ്മൽ പുല്ലൂരാംപാറ നന്ദിയും പറഞ്ഞു.

ഫോട്ടോ:
എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ സ്മാർട്ട്‌ കോർ ഫ്യൂച്ചർ സമ്മിറ്റ് എ കെ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم