ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ നവീകരിച്ച കനിങ്ങം പുറം അങ്കണവാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സൈനുദ്ദീൻ കൊളത്തക്കര മുഖ്യപ്രഭാഷണം നടത്തി.എ.എൽ.എം.സി.അംഗം കെ.പി.ഹംസ സ്വാഗതം പറഞ്ഞു.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി,ആർ.എം.അനീസ്‌,പി.പി.നൗഫൽ,മുഹമ്മദ്‌ കുഴിമ്പാട്ടിൽ,ബഷീർ കുന്നുമ്മൽ,അയമു നാഗാളികാവ്‌,അങ്കണവാടി വർക്കർ ഷൈജ ടീച്ചർ,ഹെൽപ്പർ പ്രസീത,ആശ വർക്കർ കെ.പി.ആയിഷ സംസാരിച്ചു.

സുരക്ഷാ ഫെൻസിംഗ്‌,ഗേറ്റ്‌,കമാനം,അങ്കണവാടി റിപ്പയർ വർക്ക്‌,കോൺക്രീറ്റ്‌ പാർശ്വ ഭിത്തി,ഗാർഡൻ,ഫർണ്ണിച്ചറുകൾ,വയറിംഗ്‌ തുടങ്ങിയ സംവിധാനങ്ങളോടെയാണ്‌ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കനിങ്ങം പുറം അങ്കണവാടി നവീകരിച്ചത്‌.നിലവിൽ ശിശു സൗഹൃദ ക്രാഡിൽ അങ്കണവാടിയാണിത്‌.താഴെ നിലയിൽ അങ്കണവാടിയും മുകളിലെ നിലയിൽ വിശാല സൗകര്യങ്ങളുള്ള വനിതാ ഫെസിലിറ്റേഷൻ സെന്ററുമാണ്‌ പ്രവർത്തിക്കുന്നത്‌.

ഫോട്ടോ:നവീകരിച്ച അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങം പുറം അങ്കണവാടി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post