താമരശ്ശേരി :
ഒരു പ്രദേശത്തെ ജനതയെ മുഴുവൻ പ്രയാസപ്പെടുത്തിക്കൊണ്ട് ഫ്രഷ് 
കട്ടെന്ന കോഴിയറവു മാലിന്യ പ്ലാന്റിൽ നിന്നുൽ ഭവിക്കുന്ന രൂക്ഷമായദുർഗന്ധവും ഇരുതുള്ളി പുഴയിലേക്ക് ഒഴുക്കിവിടുന്ന മാലിന്യവും ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ രോഗബാധിതരും ജീവിതം ദുസഹമാക്കിയ പ്ലാന്റിനെ തിരെ സമാധാനപരമായി സമരം നടത്തിയ സമരഭ ടന്മാർക്കെതിരെ പോലീസുകാർ കള്ളക്കേസുകൾ കുടുക്കി നിരപരാധികളെ വേട്ടയാടുന്നതിനെതിരെയും താമരശ്ശേരി അമ്പലമുക്കിൽ നടക്കുന്ന പ്രതിഷേധ സമര പന്തലിൽ ഇന്ന് കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡണ്ട് പി.ടി.ജോൺ അവർകൾ ഉദ്ഘാടനം ചെയ്തു.

 പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, അബ്ദുറഹിമാൻ വയനാട്, നാസർ ഫൈസി കൂടത്തായി, പി. പി. ഹാഫിസ് റഹ്മാൻ, സൈനുൽ ആബിദീൻ തങ്ങൾ, ഹമീദ് ചേളാരി, നബീൽ പാറശ്ശേരി,വി പി അഹമ്മദ് കുട്ടി, ലിസി തോമസ് കരിമ്പാല കുന്നു, എന്നിവർ സംസാരിച്ചു.

 തമ്പി പറകണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതം പറഞ്ഞു



Post a Comment

Previous Post Next Post