തിരുവമ്പാടി : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സമ്പൂർണ്ണ പുകയില രഹിത വിദ്യാലയ പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ് യു പി സ്കൂൾ പുകയില വിമുക്ത  വിദ്യാലയമായി പ്രഖ്യാപിച്ചു.

 സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് മുഖാല,  വാർഡ് മെമ്പർ മേഴ്സി പുളിക്കാട്ട്,  ജെ എച്ച് ഐ ശരണ്യ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, യു പി സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എം പി ടി എ പ്രസിഡന്റ് ജിൻസ് മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

 വിദ്യാർത്ഥികൾ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  സ്കൂൾ ലീഡർ ഹെൽഗ മരിയ ജിൻസ് സന്ദേശം നൽകി.  

പോസ്റ്റർ നിർമ്മാണ മത്സരവും പുകയില വിരുദ്ധ റാലിയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post