തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു.


തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ പഞ്ചായത്ത് തല പ്രഖ്യാപനം  നടത്തി. വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ പുകയില രഹിത പ്രതിജ്ഞ ചൊല്ലി കൊടുത്തു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി എബ്രഹാം ലഹരി വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. 


തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ മുഖ്യപ്രഭാഷണം നടത്തി. സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പി എച്ച് എൻ ത്രേസ്യ എംജെ എന്നിവർ സംസാരിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, ജെപിഎച്ച്എൻ  ലിസമ്മ , ആശാവർക്കർ പുഷ്പവല്ലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

'പുകയില രഹിത വിദ്യാലയം പ്രഖ്യാപനം' എന്നത് വിദ്യാലയങ്ങളെ പുകയില ഉപയോഗത്തിൽ നിന്ന് മുക്തമാക്കാനുള്ള സർക്കാർ പദ്ധതിയാണ്. ഈ ലക്ഷ്യം കൈവരിക്കാൻ താഴെ പറയുന്ന ലക്ഷ്യങ്ങൾ കൈവരിക്കണം
 പുകയിലയുടെ ദോഷങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും സമൂഹത്തിനും അവബോധം നൽകുന്നതിനായി
ബോധവൽക്കരണ ക്ലാസുകൾ,
 മത്സരങ്ങൾ, പ്രതിജ്ഞകൾ, നാടകങ്ങൾ,  എന്നിവ സംഘടിപ്പിക്കുന്നു.

വിദ്യാലയപരിസരത്ത് 'പുകയില രഹിത മേഖല' എന്ന് ബോർഡ് സ്ഥാപിക്കുന്നു.
വിദ്യാലയങ്ങൾക്കു ചുറ്റും 100 വാര ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇല്ലെന്ന് ഉറപ്പാക്കുന്നു.
പുകയില രഹിത നയം വിദ്യാലയങ്ങളുടെ പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തുന്നു.
പുകയില നിരീക്ഷകരെ നിയമിക്കുന്നു.
 വിദ്യാർത്ഥികൾക്ക് ആവശ്യമായ കൗൺസിലിംഗും പിന്തുണയും നൽകുന്നു.

പുകയില രഹിത വിദ്യാലയപ്രഖ്യാപനത്തിൻ്റെ ഭാഗമായി ജനപ്രതിനിധികളുടെയും പി ടി എ കമ്മിറ്റിയുടെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും പ്രഖ്യാപനങ്ങളും അനുബന്ധ പരിപാടികളും നടന്നു.

Post a Comment

أحدث أقدم