ഓമശ്ശേരി:
അമ്പലക്കണ്ടി എട്ടാം വാർഡിലെ പടിഞ്ഞാർ തൊടുക-കണ്ടിയിൽ-കുറ്റിക്കര റോഡിന്റെ കോൺക്രീറ്റ് പൂർത്തീകരിച്ചു.2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച ഫണ്ടുപയോഗിച്ച് അവസാന ഭാഗം കൂടി കോൺക്രീറ്റ് ചെയ്തതോടെ പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്.പൊട്ടിപ്പൊളിഞ്ഞ് കാൽ നട പോലും ദു:സ്സഹമായിരുന്ന റോഡ് സൗകര്യങ്ങളോടെ ഗതാഗത യോഗ്യമായ ആഹ്ലാദത്തിലാണ് പ്രദേശവാസികൾ.മൂന്ന് ഘട്ടങ്ങളിലായി എട്ടര ലക്ഷം രൂപയുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചത്.
നിലവിലെ ഭരണസമിതിയുടെ കാലാവധിക്കുള്ളിൽ മൺറോഡ് കോൺക്രീറ്റ് റോഡാക്കുമെന്ന് പ്രദേശ വാസികൾക്ക് നൽകിയ ഉറപ്പ് പാലിച്ച് വാർഡ് മെമ്പർ മാതൃകയുമായി.
ഉൽഘാടന ചടങ്ങിൽ വാർഡ് മെമ്പറെ പൊന്നാടയണിയിച്ചാണ് നാട്ടുകാർ സന്തോഷം പങ്കു വെച്ചത്.
പ്രദേശവാസികളുടെ നിറസാന്നിദ്ധ്യത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി റോഡ് ഉൽഘാടനം ചെയ്തു.വാർഡ് വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കെ.പി.ഹംസ,ഡോ:കെ.സൈനുദ്ദീൻ,കെ.പി.അബ്ദുൽ അസീസ് സ്വലാഹി,കെ.ടി.എ.ഖാദർ,യു.കെ.അബ്ദുൽ അസീസ് മുസ്ലിയാർ,മുഹമ്മദ് കുറ്റിക്കര,കെ.ടി.ഇബ്രാഹീം ഹാജി,സലീം കുറ്റിക്കര,അബ്ദുൽ റഹ്മാൻ കുട്ടി കണ്ടിയിൽ,എ.ടി.അബ്ദുൽ നാസർ,അബൂബക്കർ കണ്ടിയിൽ,കെ.ടി.കബീർ,സി.വി.ഹുസൈൻ,അബ്ദുല്ല കണ്ടിയിൽ,പി.പി.നൗഫൽ,യു.കെ.ശാഹിദ്,അനീസ് കുഴിമ്പാട്ടിൽ,നൗഫൽ പാറങ്ങോട്ടിൽ,കെ.ടി.മിദ്‌ലാജ് എന്നിവർ സംസാരിച്ചു.
ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡിലെ പടിഞ്ഞാർ തൊടുക-കണ്ടിയിൽ-കുറ്റിക്കര റോഡ് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

إرسال تعليق