കൂടരഞ്ഞി :
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ (കെ.എസ്.എസ്. പി.എ) തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനം നാളെ നവംബർ 18 ന് കൂടരഞ്ഞി ഉമ്മൻ ചാണ്ടി നഗറിൽ (പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) വെച്ചു നടത്തുന്നു.

തിരുവമ്പാടി നിയോജകമണ്ഡലം സമ്മേളനത്തിന്റെ പരസ്യ മോതുന്ന വിളംബര ജാഥ കൂടരഞ്ഞി അങ്ങാടിയിൽ നടന്നു. 
ജാഥക്ക് നിയോജകമണ്ഡലം പ്രസിഡണ്ട് ടി.ടി.റോയ് തോമസ്, സെക്രട്ടറി സുധാകരൻ കപ്യേടത്ത്, ട്രഷറർകെ.കെ അബ്ദുൾ ബഷീർ,  മോളി തോമസ് വാതല്ലൂർ, ജോയ് പന്തപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി. കൂടരഞ്ഞി 'മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി പെരുകലം തറപ്പിൽ ആശംസ അറിയിച്ച് സംസാരിച്ചു.


Post a Comment

Previous Post Next Post