തിരുവമ്പാടി' 
സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. 
മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ചിന്തകൾ പങ്കുവെച്ച് ശിശുദിന റാലിയോടെ പരിപാടികൾ ആരംഭിച്ചു. 
ഹെഡ്മാസ്റ്റർ സുനിൽ പോൾ ശിശുദിന സന്ദേശം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, വിദ്യാർത്ഥി പ്രതിനിധികളായ ഇവാന റോസ് ജോമി, എയ്ഞ്ചലീന ജോസ്  എന്നിവരുടെ ആശംസയും, ചാച്ചാജി മത്സരവും, അധ്യാപകർ കൊച്ചു കൂട്ടുകാർക്ക് വേണ്ടി നടത്തിയ നൃത്തവിരുന്നും ചടങ്ങിന് പകിട്ടേകി. ചാച്ചാജി മത്സരത്തിലും, ശിശുദിന ആശംസ കാർഡ് നിർമ്മാണ മത്സരത്തിലും വിജയികളായവർക്ക് സമ്മാനം നൽകി. നവംബർ 14ന് ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനം നൽകി. അധ്യാപകരായ സീനിയർ അസിസ്റ്റന്റ് ഷോളി ജോൺ, മോളി കുര്യൻ,ജെഫിൻ സെബാസ്റ്റ്യൻ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് കുട്ടികൾക്ക് സ്പെഷ്യൽ മുട്ട ബിരിയാണി നൽകി.

Post a Comment

Previous Post Next Post