ഓമശ്ശേരി:
ചാത്ത-വെണ്ണക്കോട്‌ ജി.എം.എൽ.പി.സ്കൂളിൽ പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ സ്മാരക ഗേറ്റ്‌ സ്ഥാപിച്ചു.ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടായിരുന്ന പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ ദീർഘ കാലം ജനപ്രതിനിധിയായിരുന്നു.വിവിധ സ്റ്റാന്റിംഗ്‌ കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്‌.വെണ്ണക്കോടിന്റേയും ഓമശ്ശേരിയുടേയും വികാസത്തിൽ സുപ്രധാന പങ്ക്‌ വഹിച്ച പൊതുപ്രവർത്തകനായ പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ ആദരം കൂടിയാണ്‌ സ്മാരക ഗേറ്റ്‌.

പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച ഗേറ്റ് പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ സ്ഥാപിച്ച സ്മാർട്ട്‌ ക്ലാസ്‌ റൂമിന്റെ ഉൽഘാടനവും പ്രസിഡണ്ട്‌ നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ യൂനുസ്‌ അമ്പലക്കണ്ടി,പി.കെ.ഗംഗാധരൻ,സീനത്ത്‌ തട്ടാഞ്ചേരി,വാർഡ്‌ വികസന സമിതി കൺവീനർ റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,പി.ടി.എ.പ്രസിഡണ്ട്‌ മുർഷിദ്‌ വള്ളിയിൽ,ജവാഹിർ പി.പി.ഹുസൈൻ ഹാജി,വി.പി.അബൂബക്കർ ഹാജി,പി.പി.അബൂബക്കർ,പി.പി.അൻവർ,എ.കെ.ഇബ്രാഹിം ഹാജി കെ.എസ്‌.ആർ.ടി.സി,കബീർ വെണ്ണക്കോട്‌,പി.പി.മൂസ,ടി.അഷ്റഫ്,വി.ഫിറോസ്, പി.പി.മരക്കാർ ഹാജി,പി.കെ.ഇബ്രാഹീം,മുംതാസ്,അശ്വതി ടീച്ചർ എന്നിവർ സംസാരിച്ചു.

വാർഡ്‌ മെമ്പർ അശോകൻ പുനത്തിൽ സ്വാഗതവും പ്രധാനാധ്യാപിക നഫീസ ടീച്ചർ നന്ദിയും പറഞ്ഞു.

ഫോട്ടോ:വെണ്ണക്കോട്‌ സ്കൂളിൽ സ്ഥാപിച്ച പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ സ്മാരക ഗേറ്റ്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post