കൂടരഞ്ഞി :
കോലോത്തും കടവ് (കൊമ്മ) താമസിക്കുന്ന തുറുവേലിക്കുന്നേൽ ജോസ് (53- വയസ്സ്) നിര്യാതനായി.
കൂടരഞ്ഞി തുറുവേലിക്കുന്നേൽ പരേതരായ ചാക്കോ ചേട്ടൻ, ചിന്നമ്മ എന്നീ ദമ്പതികളുടെ മകനാണ്.
ഭാര്യ : സോഫിയ (കൂടരഞ്ഞി ബ്ലൂമിംഗ് ബഡ്‌സ്) സ്കൂൾ ടീച്ചർ),
മക്കൾ : എമേഴ്സൺ പ്ലസ് ടു വിദ്യാർത്ഥി, (കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ), എൽവിൻ ഒമ്പതാം ക്ലാസ്സ്, വിദ്യാർത്ഥി (തിരുവമ്പാടി ഇൻഫൻ്റ് ജീസസ് )
ഭൗതികദേഹം ഇന്ന് (ചൊവ്വാഴ്) മെഡിക്കൽ കോളേജിലെ നിയമനടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങും, തുടർന്ന് ഉച്ചയോടെ സ്വഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
കൂടരഞ്ഞി മുക്കം റോഡിൽ ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. വഴിയാത്രക്കാർ ചേർന്ന് കൂടരഞ്ഞിയിലെ സ്വകാര്യ ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംസ്കാരം നാളെ (05-11-2025- ബുധനാഴ്ച) രാവിലെ 09:00- മണിക്ക് കൊമ്മയിലെ സ്വഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment