ഓമശ്ശേരി:
പതിനഞ്ചാം വാർഡിലെ പുത്തൂർ അങ്കണവാടി കെട്ടിടത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വനിതാ ഫെസിലിറ്റേഷൻ സെന്റർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം അശോകൻ പുനത്തിൽ,സി.പി.സലീം,എം.അബൂബക്കർ കുട്ടി മാസ്റ്റർ,പി.റഷീദ എന്നിവർ സംസാരിച്ചു.
ഫോട്ടോ:പുത്തൂരിൽ വനിതാ ഫെസിലിറ്റേഷൻ സെന്റർ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment