കോടഞ്ചേരി : 
താമരശ്ശേരി ഉപജില്ലാ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എൽ പി ജനറൽ വിഭാഗത്തിൽ ഓവറോൾ ട്രോഫി നേടിയെടുത്ത കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ. പി സ്കൂളിലെ കലാപ്രതിഭകളെ സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ അനുമോദിച്ചു.

 അനുമോദന സംഗമം സ്കൂൾ മാനേജർ റവ.ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിലിൻ്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി.ടി.എ പ്രസിഡണ്ട് ആൻ്റണി ചൂരപ്പൊയ്കയിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ സ്വാഗതവും കലാമേള കൺവീനർ ധന്യ സണ്ണി നന്ദിയും പറഞ്ഞു.
അരുൺ ജോസഫ്, ജോബി ജോസ്, സാജിദ് സി.പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post