താമരശ്ശേരി :
കട്ടിപ്പാറ പഞ്ചായത്ത് പരിധിയിൽ സ്ഥിതിചെയ്യുന്ന ഫ്രഷ് കട്ട് ഓർഗാനിക് എന്ന കോഴി അറവ് മാലിന്യ പ്ലാന്റിൽ നിന്നും പുറത്തുവിടുന്ന വിശപ്പുകയും ഇരുതുള്ളി പുഴയിലേക്ക് മാലിന്യം ഒഴുക്ക് വിട്ടുകൊണ്ട് പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ദുരിതത്തിൽ ആക്കിയ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്ന സമരപ്പന്തലിലേക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു.
നിരവധി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകർ എത്തിക്കൊണ്ടിരിക്കുന്നു. തുടർസമരം ആറാം ദിവസം ജില്ലാ പഞ്ചായത്ത് അംഗം റംസിന നരിക്കുനി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത്ട്ടാഞ്ചേരി, സംയുക്ത സമരസഹായ സമിതി ചെയർമാൻ ഗിരീഷ് ജോൺ, അഗസ്റ്റിൻ മഠ ത്തി പറമ്പിൽ രാഷ്ട്രീയ കിസാൻ മഹാസംഗ് സമരപ്രചരണ ജാഥ ക്യാപ്റ്റൻ അഡ്വക്കേറ്റ് ബിജു. കെ.വി ചെയർമാൻ അഡ്വക്കേറ്റ് ബിനോയ്,മാർട്ടിൻ തോമസ്, ബേബി സക്കറിയ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.പി.സി ജംഷീദ്,വി. പി.അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
ബാലകൃഷ്ണൻ
പുല്ലങ്ങോട് അധ്യക്ഷത വഹിച്ചു തമ്പി പറ കണ്ടത്തിൽ സ്വാഗതം ആശംസിച്ചു സാജിത.വി. പി നന്ദി പ്രകാശിപ്പിച്ചു.



Post a Comment