കൂടരഞ്ഞി :
വോട്ടു കൊള്ളയിലൂടെ അധികാരം നിലനിർത്തിയ മോദി സർക്കാറിനെതിരെയുള്ള ദേശീയ പ്രക്ഷോഭം ബീഹാർ തെരഞ്ഞെടുപ്പ് ഫലം വരുന്നതോട് കൂടി രാജ്യ വ്യാപകമായി ശക്തമാകുമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജന സെക്രട്ടറി വി.കുഞ്ഞാലി അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി RJD തിരുവമ്പാടി മണ്ഡലം കമ്മിറ്റി കൂടരഞ്ഞിയിൽ നടത്തിയ കൺവൻഷൻ ഉൽഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡണ്ട് ടാർസൻ ജോസ് അധ്യക്ഷത വഹിച്ചു.
അബ്രഹാം മാനുവൽ , വി.വി ജോൺ , വിൽസൺ പുല്ലുവേലി , ജോൺസൺ കുളത്തിങ്കൽ, എൻ അബ്ദുൽ സത്താർ , ഗോൾഡൻ ബഷീർ , ഷറീന സുബൈർ ,സുബൈർ അത്തൂളി , മാത്യു വർഗ്ഗീസ് , ജോർജ് മംഗരയിൽ , ജയപ്രകാശൻ മാസ്റ്റർ , നിസ്താർ തിരുവമ്പാടി , എ.പി മോയിൻ , ജയേഷ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Post a Comment