ഓമശ്ശേരി: 
മടവൂർ സി എം വലിയ്യുല്ലാഹിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുത്തൂർ, പാലക്കുന്ന് നൂറുൽ ഹുദ മദ്രസ കെട്ടിടം നാളെ വൈകീട്ട് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിക്കും.കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സമസ്ത സെക്രട്ടറി മൗലാനാ പേരോട് അബ്ദുറഹ്‌മാൻ സഖാഫി, മുസ്ലിം ജമാഅത് കോഴിക്കോട് ജില്ല പ്രസിഡന്റ് ടി കെ അബ്ദുറഹ്‌മാൻ ബാഖവി, ജി അബൂബക്കർ,വള്ളിയാട് മഹമ്മദലി സഖാഫി പ്രസംഗിക്കും.എകെസി മുഹമ്മദ് ഫൈസി, സി കെ ഹുസൈൻ നീബാരി, സലീം അണ്ടോണ, നാസർ സഖാഫി കരീറ്റി പറമ്പ്, മജീദ് പുത്തൂർ,റഫീഖ് സഖാഫി, സകിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി സംബന്ധിക്കും.

രാവിലെ ഒൻപത് മണിക്കാരംഭിക്കുന്ന കുടുംബ സംഗമത്തിൽ 'സന്തുഷ്s കുടുംബം' എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം ക്ലാസ്സെടുക്കും. സയ്യിദ് ആക്കോട് തങ്ങൾ പ്രാർത്ഥന നിർവഹിക്കും.തുടർന്ന് നടക്കുന്ന നസ്വീഹത്,പ്രാർത്ഥന മജ്‌ലിസിന് സയ്യിദ് ജസീൽ തങ്ങൾ നേതൃത്വം നൽകും.ശേഷം സ്‌നേഹവിരുന്നും നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഫോട്ടോ :
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാളെ നാടിന് സമർപ്പിക്കുന്ന പാലക്കുന്ന് നൂറുൽ ഹുദ മദ്രറസ

Post a Comment

Previous Post Next Post