തിരുവമ്പാടി: ആൻറിബയോട്ടിക്കുകൾക്കെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 18 മുതൽ 24 വരെ നടത്തുന്ന ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്ക്കരണ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ കെ നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി കെ മുഖ്യാതിഥിയായി. ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ നാരായണൻ അദ്ധ്യക്ഷനായി. ചടങ്ങിൽ കെഎംസിടി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ. ജയകൃഷ്ണൻ ബ്ലൂ റിബൺ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ ജയരാജൻ ആന്റിബയോട്ടിക്കുകളുടെ വിതരണം സംബന്ധിച്ച പോളിസി അടങ്ങിയ പോസ്റ്റർ മെഡിക്കൽ ഷോപ്പ് പ്രതിനിധികൾക്ക് വിതരണം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,
വെറ്റിനറി സർജൻ ഡോ. ജയശ്രീ,ഐ സി ഡി എസ് സൂപ്പർവൈസർ ചഷമ ചന്ദ്രൻ, ബാബുരാജ് പുത്തൂർ എന്നിവർ സംസാരിച്ചു.

കെ എം സി ടി മെഡിക്കൽ കോളജിലെയും, ലിസ നഴ്സിംഗ് സ്കൂളിലെയും വിദ്യാർത്ഥികൾ തയ്യാറക്കിയ ബോധവത്ക്കരണ പോസ്റ്ററുകളുടെ പ്രദർശനം, സ്കിറ്റ്, ബ്ലൂ ഹെൽത്തി ഫുഡ് പ്ലേറ്റ് എന്ന പേരിൽ പോഷകാഹാര പ്രദർശനം , ബോധവത്ക്കരണ സെൽഫി കോർണർ, സിഗ്നേച്ചർ ക്യാമ്പയിൻ  എന്നിവ പരിപാടിയോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു. 

നവംബർ 24 വരെ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് സംബന്ധിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും പൊതുജനങ്ങൾ, വിദ്യാർത്ഥികൾ മെഡിക്കൽ ഷോപ്പ് ജീവനക്കാർ എന്നിവർക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ, സാമൂഹികമാധ്യമങ്ങൾ വഴിയുള്ള ബോധവൽക്കരണം, ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ആയുഷ് ഹോമിയോ വകുപ്പുകളുടെ സ്ഥാപനങ്ങളുടെ ജീവനക്കാർക്കും ഉള്ള ബോധവൽക്കരണ ക്ലാസുകൾ, പൊതുജനങ്ങളുടെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് അറിവുകൾ പരിശോധിക്കുന്നതിനുള്ള ഓൺലൈൻ ക്വിസ് തുടങ്ങിയ വിവിധ പരിപാടികൾ വാരാചരണത്തോടെ അനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.

Post a Comment

Previous Post Next Post