റോട്ടറി ക്ലബിൻ്റെ നേഷൻ ബിൽഡർ അവാർഡ് പ്രഫ. ഹമീദ് ചേന്ദമംഗല്ലൂർ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷിക്ക് സമ്മാനിക്കുന്നു.

ഓമശ്ശേരി :
 റോട്ടറി ഇന്റർനാഷണൽ മികച്ച അധ്യാപകർക്ക് നൽകുന്ന നേഷൻ ബിൽഡർ അവാർഡ് വേനപ്പാറ  ലിറ്റിൽ ഫ്ലവർ യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷിക്ക് സമ്മാനിച്ചു.


 സേവനം ചെയ്ത സ്കൂളുകളിലെല്ലാം സാമുഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മുക്കം റോട്ടറി ക്ലബ് അവാർഡ് നൽകി ആദരിച്ചത്.


 ഭവനരഹിതരായ വിദ്യാർഥികൾക്ക് വീടുകൾ നിർമിച്ചു നൽകുന്ന സഹപാഠിക്കൊരു വീട് പദ്ധതി പ്രകാരം 12 ഭവനങ്ങളുടെ നിർമാണത്തിന് നൽകിയ നേതൃത്വം,സ്കൂളുകളിലെ കാർഷിക ജൈവവൈവിധ്യ പ്രവർത്തനങ്ങൾ , സാമൂഹ്യ ശാസ്ത്ര അധ്യാപകനെന്ന നിലയിൽ കൈവരിച്ച സംസ്ഥാന അംഗീകാരങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ് നൽകി ആദരിച്ചത്. അദ്ദേഹത്തിന് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപന മേധാവിക്കുള്ള കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ്,നല്ലപാഠം സംസ്ഥാന പുരസ്കാരം പുരസ്കാരം തുടങ്ങി ഒട്ടേറെ ജില്ലാ സംസ്ഥാന അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.



പ്രൊഫസർ ഹമീദ് ചേന്ദമംഗല്ലൂർ നേഷൻ ബിൽഡർ അവാർഡ് ജെയിംസ് ജോഷിക്ക് സമ്മാനിച്ചു. വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ മുക്കം റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ദീപക് തിലക് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ കെ.പി.അനിൽകുമാർ,സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ,സെക്രട്ടറി മിനി സിബി,പ്രോഗ്രാം കൺവീനർ സുകുമാരൻ മാസ്റ്റർ, ഡോ.സി.ജെ.തിലക്,സുരേഷ് ബാബു കൊറ്റങ്ങൽ, പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് ജെയിംസ് ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

أحدث أقدم