ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമസഭയെ അനുകരിച്ചുകൊണ്ട് ഗവൺമെൻറ് യുപി സ്കൂൾ താമരശ്ശേരിയിൽ സ്കൂൾ സഭ സംഘടിപ്പിച്ചു.
സ്കൂൾ ലീഡർ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ സ്ഥാനവും ക്ലാസ് ലീഡർമാർ വാർഡ് മെമ്പറുടെ സ്ഥാനവും അലങ്കരിച്ചു.
ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികളും ഈ സ്കൂൾ സഭയിൽ പങ്കാളികളായി, സ്കൂളിലെ വിവിധ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കുകയും അത് ചർച്ച ചെയ്യുകയും വോട്ടിനിടുകയും അവയിൽ ചിലതൊക്കെ പാസാക്കുകയും ചെയ്തു.
സ്കൂൾ സഭയിൽ പാസാക്കിയ കാര്യങ്ങൾ സ്കൂളിൻ്റെ പി ടി എ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ അവതരിപ്പിക്കാനും തീരുമാനമായി.

Post a Comment