ബി ജെ പി – ആർ എസ് സ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് ഭീഷണിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ആർഎസ്എസ് ബിജെപി നേതാക്കളുടെ മണ്ണ് മാഫിയബന്ധം തുറന്നു കാട്ടപ്പെട്ടു. ആർ എസ് എസ് പ്രവർത്തകൻ അനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ സാധാരണ പ്രവർത്തകരുടെ ഇടയിൽ വിങ്ങൽ ഉണ്ടാക്കിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
നേതൃത്വത്തിന്റെ ജീർണ്ണതക്കെതിരായ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകും. മനസാക്ഷിയുള്ളവർ ആരും ബിജെപിക്ക് വോട്ട് ചെയ്യില്ല. ബിജെപി മുൻ വക്താവ് വരെ ആഭ്യന്തര പ്രശ്നം രൂഷമാണെന്ന് പറഞ്ഞതാണ്. ഇത് തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലത്തായി പീഡനക്കേസിൽ പത്മരാജന്റെ ശിക്ഷ മാതൃകാപരമാണ്. ആർഎസ്എസിന്റെ ജീർണ്ണതയാണ് ഇതും തുറന്നു കാണിക്കുന്നത്. സീറ്റ് നിഷേധത്തിനെതിരെ ശബ്ദിച്ചാൽ ബിജെപിയിൽ നിന്ന് ജീവന് ഭീഷണി എന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ബിജെപി സ്ഥാനാർത്ഥികൾ ആക്കിയത് മാഫിയ സംഘങ്ങളെയാണ്. അതിന്റെ പൊട്ടിത്തെറിയാണ് ബിജെപിയിൽ ഉണ്ടായത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആനന്ദിന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് വിശദമായി പരിശോധിക്കും. ഭീഷണിയെ തുടർന്നാണ് ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. ആരൊക്കെയാണ് ഭീഷണിപ്പെടുത്തിയത് എന്ന് പൊലീസ് വിശദമായി അന്വേഷിക്കും. ആത്മഹത്യക്ക് കാരണം ബിജെപി നിലപാടാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞാൽ മതി. മരണകാരണം എന്താണെന്ന് പരിശോധിക്കുമ്പോൾ രാഷ്ട്രീയം പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Post a Comment