ഓമശ്ശേരി: മദ്റസകൾ ജീവിതസംസ്ക്കരണത്തിൻ്റെ കേന്ദ്രങ്ങഇണെന്നും ശാസ്‌ത്ര സാങ്കേതിക ലോകം എത്ര വളർന്നാലും വരും തലമുറക്ക് സംസ്‌ക്കരണം പഠിപ്പിച്ചില്ലെങ്കിൽ ഖേദിക്കേണ്ടി വരുമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി.
മടവൂർ സി എം വലിയ്യുല്ലാഹിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുത്തൂർ, പാലക്കുന്ന് നൂറുൽ ഹുദ
മദ്രസ കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് നടന്ന പൊതുസമ്മേളനം ടി കെ അബ്ദുറഹ്‌മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. മദ്‌റസ പ്രസിഡൻ്റ് എ കെ അബു മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി മൗലാനാ പേരോട് അബ്ദുറഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ജി അബൂബക്കർ,ശുകൂർ സഖാഫി, സി കെ ഹുസൈൻ നീബാരി ,എ കെ മുഹമ്മദ് സഖാഫി സംസാരിച്ചു.എ കെ സി മുഹമ്മദ് ഫൈസി, സി കെ ഹുസൈൻ നീബാരി, ഒ എം അബൂബക്കർ ഫൈസി,ഒ എം ബഷീർ സഖാഫി, സലീം അണ്ടോണ, നാസർ സഖാഫി കരീറ്റി പറമ്പ്, മജീദ് പുത്തൂർ,റഫീഖ് സഖാഫി, സംബന്ധിച്ചു. കെ പി അബൂബക്കർ ഡൽഹി സ്വാഗതവും ശിഹാബ് പാലക്കുന്ന് നന്ദിയും പറഞ്ഞു.
രാവിലെ നടന്ന കുടുംബ സംഗമത്തിൽ 'സന്തുഷ്s കുടുംബം' എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം ക്ലാസ്സെടുത്തു.സയ്യിദ് ആക്കോട് തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.തുടർന്ന് നടന്ന നസ്വീഹത്,പ്രാർത്ഥന മജ്‌ലിസിന് ജാമിഅ മർകസ് മുദരിസ് സയ്യിദ് ജസീൽ ശാമിൽ ഇർഫാനി കാമിൽ സഖാഫി നേതൃത്വം നൽകി.പ്രൗഡമായ സ്‌നേഹവിരുന്നും നടന്നു.
ഫോട്ടോ :
പുത്തൂർ പാലക്കുന്ന് സി എം വി എം നൂറുൽ ഹുദ മദ്രസ സമർപ്പണ സമ്മേളനത്തിൽ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി സംസാരിക്കുന്നു.

Post a Comment