വയനാട് ചൂരൽ മലയിലെ ദുരിത ബാധിതരെ സർക്കാർ കൂട്ടി ചേർത്താണ് പോകുന്നതെന്നും ധനസഹായം ഇനിയും തുടരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. എന്നാൽ മാധ്യമങ്ങൾ തെറ്റായ പ്രചരണമാണ് നടത്തുന്നത്. ദുരിതബാധിതർക്ക് നൽകുന്ന സഹായം ഡിസംബർ മാസത്തോടെ അവസാനിപ്പിച്ചെന്ന പ്രചരണം തെറ്റാണ്. ധനസഹായം മൂന്നു മാസം കൂടി നീട്ടാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ഇവർക്ക് ഇതുവരെ കൃത്യമായി വാടക സർക്കാർ നൽകുന്നുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു വിധ ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
കൃത്യമായിട്ടുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. ബോധപൂർവം ചില കാര്യങ്ങൾ മറച്ചു വച്ചാണ് സർക്കാരിനെതിരെ കുപ്രചരണങ്ങൾ നടത്തുന്നത് ഇത് ശരിയല്ല.

കോൺഗ്രസിൻ്റെ കൂട്ട് പിടിക്കുന്നവരാണ് സർക്കാരിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നവർക്ക് പിന്നിൽ. ജനുവരിയിലെ തുക ഉടനെ കൊടുത്ത് തുടങ്ങും. കേവല താൽപര്യത്തിന് വേണ്ടി വയനാട്ടിലെ പാവപ്പെട്ട മനുഷ്യരിൽ ആശങ്കപടർത്തരുതെന്നും മന്ത്രി പറഞ്ഞു. വി.ഡി സതീശൻ്റെ 300 വീടെന്ന കണക്ക് ഏങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും ദുരിത ബാധിതർ വാടക വീട് മാറിപ്പാർക്കുന്നതു വരെ ധനസഹായം തുടരുമെന്നും മന്ത്രി പറഞ്ഞു.



Post a Comment

Previous Post Next Post